അ​മേ​രി​ക്ക​ന്‍ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ള്‍​ട്ട​ണെ ട്രം​പ് പു​റ​ത്താ​ക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​മേ​രി​ക്ക​ന്‍ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ള്‍​ട്ട​ണെ ട്രം​പ് പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ള്‍​ട്ട​ണെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പു​റ​ത്താ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ ബോ​ള്‍​ട്ട​ന് രാ​ജി ന​ല്‍​കി​യെ​ന്ന്‍ ട്രം​പ് വ്യ​ക്ത​മാ​ക്കി.

ബോ​ള്‍​ട്ട​ന്‍റെ സേ​വ​നം ഇ​നി വൈ​റ്റ്ഹൗ​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്ന് താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു​. ബോ​ള്‍​ട്ട​ന്‍റെ പ​ല ഉ​പ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും അ​തി​നാ​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.