ടാല്‍കം പൗഡര്‍ ഉപയോഗത്തെ തുടര്‍ന്ന്‍ കാന്‍സര്‍ ബാധ; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടാല്‍കം പൗഡര്‍ ഉപയോഗത്തെ തുടര്‍ന്ന്‍ കാന്‍സര്‍ ബാധ; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാ​ലി​ഫോ​ർ​ണി​യ​യി​ലെ പരമോന്ന​ത കോ​ട​തിയുടെ ഉത്തരവ്. കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ചുവെന്ന് കാട്ടി ടെ​റി ​ലീ​വി​റ്റ്​ എ​ന്ന അമേരിക്കന്‍ യുവതി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

ചെറുപ്പകാലം തൊട്ടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ക​മ്പ​നി​യു​ടെ പൗ​ഡ​റും മ​റ്റു വ​സ്​​തു​ക്ക​ളും ഉപയോഗിച്ചിരു​ന്നതായും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കാ​ൻ​സ​ർ പി​ടി​പെട്ടെ​ന്നും കാണിച്ചായിരുന്നു പരാതി. 

ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്നം ഉ​പ​യോ​ഗി​ച്ചതാണ് കാന്‍സര്‍ ബാധക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഇരക്ക് ലഭ്യമാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. 

ക​മ്പ​നി​യു​​ടെ പൗ​ഡ​ർ ഉപയോഗിച്ചവർക്ക്​ വി​വി​ധ രോ​ഗ​ങ്ങ​ൾ പിടിപ്പെട്ടതോടെ ലോ​ക​ത്തി​ന്റെ വിവി​ധ ഭാ​ഗ​ങ്ങ​ളി​ൽ കമ്പനിക്കെ​തി​രെ കേ​സു​കള്‍ നിലവിലുണ്ട്.