ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് ഇ​ക്വ​ഡോ​ർ പൗ​ര​ത്വം ന​ൽ​കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് ഇ​ക്വ​ഡോ​ർ പൗ​ര​ത്വം ന​ൽ​കി

ല​ണ്ട​ൻ: വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് ഇ​ക്വ​ഡോ​ർ പൗ​ര​ത്വം ന​ൽ​കി. ഇ​ക്വ​ഡോ​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാണ്  ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2012 മു​ത​ൽ ഇ​ക്വ​ഡോ​ർ അ​സാ​ൻ​ജി​ന് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി വ​രു​ക​യാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി  പു​റ​ത്തിറ​ങ്ങാ​തെ ബ്രി​ട്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന അ​സാ​ൻ​ജി​ന്  ആ​ശ്വാ​സമാകുന്നതാണ് ഈ നടപടി.  

ലൈം​ഗി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ഡ​ൻ കേ​സ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​സാ​ൻ​ജ് ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ അ​ഭ​യം തേ​ടി​യ​ത്. . അ​ടു​ത്തി​ടെ സ്വീ​ഡ​ൻ അ​സാ​ൻ​ജി​നെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബ്രി​ട്ട​നി​ലെ കേ​സി​ൽ ജാ​മ്യ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ അ​റ​സ്റ്റ് ഭീ​തി​യി​ലു​ള്ള അ​സാ​ൻ​ജ് ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്.

 പൗ​ര​ത്വം ന​ൽ​കി​യ ഇ​ക്വ​ഡോ​ർ ന​ട​പ​ടി​യി​ൽ ബ്രി​ട്ട​ൻ എ​തി​ർ​പ്പ് പ്ര​ക​ട​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച അ​സാ​ൻ​ജി​ന് ഇ​ക്വ​ഡോ​ർ പൗ​ര​ത്വം ന​ൽ​കി​യെ​ന്ന​തു കൊ​ണ്ട് ന​യ​ത​ന്ത്ര പ​രി​ക്ഷ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ബ്രി​ട്ട​ൻ അ​റി​യി​ച്ചു.
 


LATEST NEWS