കാണ്ടഹാറിലെ ഇരട്ട സ്ഫോടനം : കൊല്ലപ്പെട്ടവരിൽ അഞ്ച് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാണ്ടഹാറിലെ ഇരട്ട സ്ഫോടനം : കൊല്ലപ്പെട്ടവരിൽ അഞ്ച് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരും

കാണ്ടഹാർ :   കാണ്ടഹാറിലെ ഹോട്ടലിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരും. യുഎഇ അംബാസഡര്‍  ജുമ മുഹമ്മദ് അബ്ദുല്ല അൽ കബാബിക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ട അഞ്ചു പേരും. ഇവരോടുള്ള ആദര സൂചകമായി യുഎഇയിൽ മൂന്നു ദിവസം പതാകകൾ താഴ്ത്തിക്കെട്ടാൻ ദുബായ് ഭരണാധികാരി ഉത്തരവിട്ടു.

മുഹമ്മദ് അലി സൈനല്‍ അല്‍ ബസ്തകി, അബ്ദുല്ല മുഹമ്മദ് ഈസ ഉബൈദ് അല്‍ കഅബി, അഹമ്മദ് റാഷിദ് സാലിം അലി അല്‍ മസ്രൂഇ, അമ്മദ് അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹമീദ് സുല്‍ത്താന്‍ അബ്ദുല്ല ഇബ്രാഹിം അല്‍ ഹമ്മാദി എന്നിവരാണ് കൊല്ലപ്പെട്ടത്. കാണ്ടഹാർ ഗവര്‍ണറേറ്റിലെ ഗസ്റ്റ് ഹൗസില്‍ ജുമ മുഹമ്മദ് അബ്ദുല്ല അൽ കബാബിയും കാണ്ടഹാർ ഗവർണർ ഹുമയൂൺ അസീസിയും തമ്മിൽ ചർച്ച നടക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. നയതന്ത്ര പ്രതിനിധിയുടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 16 പേർക്കു പരുക്കേറ്റു.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആക്രമണത്തെ ശക്തമായി അപലപിച്ചു. സഹായവുമായി എത്തുന്നവരെ കൊല്ലുന്നതില്‍ ഒരു തരത്തിലുള്ള ന്യായവും കാണാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 


LATEST NEWS