ലൈംഗിക ചൂഷണം; വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് 6 വര്‍ഷം തടവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക ചൂഷണം; വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് 6 വര്‍ഷം തടവ്

സിഡ്‌നി: ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് രണ്ട് ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ ജോര്‍ജ്ജ് പെല്ലിനെ ആറ് വര്‍ഷത്തേക്ക് തടവിന് വിധിച്ചു. ഇരകളായ ആണ്‍കുട്ടികളുടെ ജീവിതത്തെ വളരെ മോശമായി പ്രതിയുടെ പ്രവര്‍ത്തി ബാധിച്ചെന്ന് ജഡ്ജി പീറ്റര്‍ കിഡ്ഡ് വിധി പ്രസ്താവിക്കവേ പറഞ്ഞു.

1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെല്‍ ലൈംഗികമായി പീഡിപ്പിച്ചത്. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ്ജ് പെല്‍. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.