കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

സിംഗപ്പൂർ സിറ്റി: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി. 

വിദേശരാജ്യങ്ങളിലെ ചാരസംഘടനകൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച ചൈ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ലി ​​കെ​​ചി​​യാം​​ഗി​​ന്‍റെ സ്വ​​കാ​​ര്യ ജ​​റ്റ് വി​​മാ​​ന​​ത്തി​​ലാ​​ണു കിം ​​സിം​​ഗ​​പ്പൂരി​​ലെ​​ത്തി​​യ​​ത്. സെ​ന്‍റ് റീ​ജി​സ് ഹോ​ട്ട​ലി​ലാ​ണ് കിം ​ത​ങ്ങു​ന്ന​ത്. ​ട്രം​പ് ഷാം​ഗ്രി​ല ഹോ​ട്ട​ലി​ലും. ഇ​തി​നു​മു​ന്പ് കിം ​ര​ണ്ടു​ത​വ​ണ​മാ​ത്ര​മാ​ണ് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടും പ്ര​ത്യേ​ക ട്രെ​യി​നി​ൽ ബെ​യ്ജിം​ഗി​ലേ​ക്കാ​യി​രു​ന്നു.