കുവൈറ്റില്‍ 65 വയസു കഴിഞ്ഞ പ്രവാസികളെ പറഞ്ഞു വിടാനൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈറ്റില്‍ 65 വയസു കഴിഞ്ഞ പ്രവാസികളെ പറഞ്ഞു വിടാനൊരുങ്ങുന്നു

കുവൈറ്റ് സിറ്റി: 65 വയസു പിന്നിട്ട പ്രവാസികളെ പിരിച്ചു വിടാനുള്ള നിര്‍ദേശവുമായി കുവൈറ്റ്. 65 വയസു കഴിഞ്ഞവരുടെ ഇഖാമ പുതുക്കി നല്‍കേണ്ടതില്ല എന്നാണു നിര്‍ദേശം. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഈ വിവരം അറിയിച്ചത്. 

ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാന്‍പവര്‍ അതോറിറ്റി, എന്നിവരുടെ യോഗത്തിലാണു വിദേശികളുടെ പ്രായപരിധി സംബന്ധിച്ചുള്ള നിര്‍ദേശം ഉയര്‍ന്നു വന്നത്. കൂടാതെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായം നിര്‍ണ്ണയിക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. 65 വയസ് എന്ന നിര്‍ദേശം നല്ലതാണ് എന്ന് ഒരു വിഭാഗം പറയുന്നു. ഇതുവഴി കുംവൈറ്റിലെ വിവിധ മേഖലകളില്‍ വിദേശിയരുടെ ആധിപത്യം നിയന്ത്രിക്കാന്‍ കഴിയും എന്നാണു സൂചന.


LATEST NEWS