പാര്‍ലമെന്റിലെ തര്‍ക്കം; കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പാര്‍ലമെന്റിലെ തര്‍ക്കം; കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്റെ രാജി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനു സമര്‍പ്പിച്ചത്.

മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാരാമാണു അറിയിച്ചത്.

ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റില്‍ കുറ്റവിചാരണ നടക്കാനിരിക്കേയാണു നാടകീയമായി പ്രധാനമന്ത്രി മന്ത്രി സഭയുടെ രാജി സമര്‍പ്പിച്ചത്. 


LATEST NEWS