ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്ന്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്ന്.സ്വദേശമായ ചിക്കാഗോയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഒബാമയുടെ പ്രസംഗം.രണ്ട് തവണകളിലായി 8 വര്‍ഷത്തോളം നീണ്ട ഭരണത്തിനു ശേഷമാണ് ജനപ്രിയ നേതാവ് പടിയിറങ്ങുന്നത്.പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാഷിംഗ്ടണിന് പുറത്തേക്ക് നടത്തുന്ന അവസാന യാത്രകൂടിയായിരിക്കും ഇന്നത്തേത്.

തന്റെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഒബാമയുടെ പ്രസംഗം.ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ടു മണിക്കാണ് ഒബാമയുടെ  പ്രസംഗം.14,000ല്‍ അധികംപേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഈ മാസം 19 നാണ് ഒബാമ ഔദ്യോഗിക പദവിയൊഴിയുന്നത്. 20 ന് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കും. വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന ഒബാമ ഇനി വാഷിങ്ടണില്‍ വാടകക്കാരനാകും. ഇളയ മകളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് രണ്ടു വര്‍ഷം കൂടി വാഷിങ്ടണില്‍ തുടരേണ്ടതിനാലാണ് വാടക വീടെടുക്കുന്നത്. അധികാരമൊഴിയുന്ന പ്രസിഡന്റുമാര്‍ക്ക് ഔദ്യോഗിക വസതി നല്‍കുന്ന പതിവ് അമേരിക്കയിലില്ല. എന്നാല്‍ സീക്രട്ട് സര്‍വീസ് സുരക്ഷ മാത്രമാണ് ലഭിക്കുക.


Loading...
LATEST NEWS