കുഞ്ഞിനെ ജീവനോടെ കൊറിയറില്‍ പാക്ക്‌ ചെയ്ത്   അനാഥാലയത്തിലേക്കയച്ച അമ്മ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുഞ്ഞിനെ ജീവനോടെ കൊറിയറില്‍ പാക്ക്‌ ചെയ്ത്    അനാഥാലയത്തിലേക്കയച്ച അമ്മ പിടിയില്‍

ബെയ്ജിങ്: സ്വന്തം കുഞ്ഞിനെ ജീവനോടെ പാക്ക്‌ ചെയ്ത് കൊറിയറില്‍  അനാഥാലയത്തിലേക്കയച്ച അമ്മ പിടിയില്‍. സംഭവത്തില്‍ 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൈനയിലെ ഫൂച്ചൗവിലാണ് സംഭവം.

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു ലൂ. കവറിലെന്തെന്ന് പല തവണ ചോദിച്ചെങ്കിലും  വ്യക്തമാക്കാന്‍ ലൂ തയ്യാറായിരുന്നില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കവറുമായി പോകുമ്പോള്‍ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്.

കുട്ടി ആരോഗ്യം വീണ്ടെടുത്തുവെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു. ലൂവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.


LATEST NEWS