കലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വാഷിങ്ടൻ∙ അമേരിക്കയിലെ കലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യ(38)യുടേതാണെന്നാണു തിരിച്ചറിഞ്ഞിരിക്കുന്നത്. സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സാ​ൻ ഹൊ​സെ യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവർക്കുമായി തിരച്ചിൽ തുടരുകയാണ്.  

സാ​ന്‍റാ ക്ല​രി​റ്റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തെ ഏ​പ്രി​ൽ അ​ഞ്ചി​നാ​ണു കാ​ണാ​താ​യ​ത്. വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഏ​പ്രി​ൽ ആ ​റി​ന് ഈ​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്കു നി​പ​തി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്. ഏപ്രിൽ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു.

 

ഒറിഗോണിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത് . വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്. 


LATEST NEWS