യുഎസിൽ കാണാതായ മലയാളി കുടുംബത്തിലെ മുഴുവൻ പേരുടെ മൃതദേഹങ്ങളും കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎസിൽ കാണാതായ മലയാളി കുടുംബത്തിലെ മുഴുവൻ പേരുടെ മൃതദേഹങ്ങളും കണ്ടെത്തി

യുഎസിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മകന്‍ സിദ്ധാന്തിന്റെ (12) മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീണാണ് അപകടമുണ്ടായത്.

ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കരയ്‌ക്കെത്തിച്ചു. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം. ഈ മാസം ആറാം തീയതി ഉച്ചക്കാണ് അപകടമുണ്ടായത്.