അമേരിക്കന്‍ കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലീം വനിത റഷീദ തയിബ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കന്‍ കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലീം വനിത റഷീദ തയിബ്

വാഷിങ്ങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി മുസ്ലീം വനിതകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ മകളായ റഷീദ തയിബ് ആണ് മിഷിഗണിലെ 13ാം കോണ്‍ഗ്രസ് ജില്ലയില്‍ നിന്നും വിജയിച്ച ഒരാള്‍. 

സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍ മിനിസോട്ടയിലെ അഞ്ചാം ജില്ലയില്‍ നിന്നും വിജയിച്ചു. മിന്‍സോട്ട ഡെമോക്രാറ്റിക്ക് ഫാര്‍മ്മ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ മത്സരിച്ചത്. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്ലീ അംഗമായ കെയിത്ത് എല്ലിസണ്‍ പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് സോമാലിയയില്‍ നിന്നും അമേരിക്കയിലെത്തിയ ആളാണ് ഒമര്‍. 

അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാനെ ഭയന്ന് പലായനം ചെയ്ത സഫിയ വസീര്‍ (27) ആണ് ന്യൂഹാംഷെയറില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് വലിയ പ്രഹരം നല്‍കിയ മറ്റൊരു വനിത. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് സഫിയ വസീര്‍.

തിരഞ്ഞെടുപ്പില്‍ ട്രംപ് ഭരണകൂടത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമീഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ രംഗത്ത് വന്ന് ശ്രദ്ധപിടിച്ചുപറ്റിയ ആളാണ് റഷീദ തയിബ്.


LATEST NEWS