ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

പാരിസ്: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.  45 മത്തെ ജി-7 ഉച്ചകോടിയാണ് ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുന്നത്.

റഫാല്‍ വിവാദത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണിത്. കൂടാതെ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാകിസ്താന്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് ഫ്രാന്‍സ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാനിരിക്കയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം എന്നതും ശ്രദ്ധേയമാണ്. യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 കൂട്ടായ്മയിലുള്ളത്. 1981 മുതല്‍ യൂറോപ്യന്‍ യൂണിയനും ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തുവരുന്നു.


LATEST NEWS