കോ​വി​ഡ്: ലോകത്താകെ മരണം 32000 പി​ന്നി​ട്ടു,​ രോഗബാധിതരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​വി​ഡ്: ലോകത്താകെ മരണം 32000 പി​ന്നി​ട്ടു,​ രോഗബാധിതരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം 32,000 പി​ന്നി​ട്ടു. വേ​ള്‍​ഡോ​മീ​റ്റ​ര്‍ ക​ണ​ക്കു​പ്ര​കാ​രം 32,144 പേ​രാ​ണ് ഞാ​യ​റാ​ഴ്ച വ​രെ മ​രി​ച്ച​ത്. 199 രാ​ജ്യ​ങ്ങ​ളി​ലും ഭ​ര​ണ​പ്ര​ദേ​ശ​ളി​ലു​മാ​യി 683,583 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം 146,396 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 838 പേരാണു മരിച്ചത്. സ്‌പെയിനില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

ഇ​റ്റ​ലി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം. 10,023 പേ​ര്‍ ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ചു. 92,472 പേ​ര്‍​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. 12,344 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. മ​റ്റു​ള്ള​വ​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 123,828 പേ​ര്‍​ക്ക് യു​എ​സി​ല്‍ രോ​ഗ​മു​ണ്ട്. 2229 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.  

ഇന്ത്യയില്‍ ഇതുവരെ 25 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. 979 പേരാണ് കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ളത്.