മെല്‍ബണിലെ നിശാക്ലബിന് സമീപം വെടിവെപ്പ്;നാല് പേര്‍ക്ക് പരിക്കേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെല്‍ബണിലെ നിശാക്ലബിന് സമീപം വെടിവെപ്പ്;നാല് പേര്‍ക്ക് പരിക്കേറ്റു

സിഡ്‌നി: മെല്‍ബണിലെ നിശാക്ലബിന് പുറത്തുണ്ടായ വെടിപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മെല്‍ബണിലെ പ്രഹ്‌റനിലെ നിശാക്ലബിന് പുറത്താണ് വെടിവെപ്പ് നടന്നത്. 

മോട്ടോര്‍സൈക്കിള്‍ റൈസിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിനുപിന്നില്‍ തീവ്രവാദസംഘടനകള്‍ക്ക് പങ്കില്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

കഴിഞ്ഞ മാര്‍ച്ചില്‍ മെല്‍ബണില്‍ നാലിടങ്ങളിലായി വ്യത്യസ്തദിവസങ്ങളില്‍ സമാനരീതിയില്‍ ആക്രമണങ്ങളുണ്ടായിരുന്നു. ഇതില്‍ രണ്ടുസംഭവങ്ങള്‍ക്ക് പിന്നിലും ഗുണ്ടാസംഘങ്ങളായിരുന്നു.