അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. നിലവിലെ സ്ഥാനപതിയായ റിച്ചാര്‍ഡ് വെര്‍മ ഈ മാസം 20 ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.ഇന്ത്യന്‍ വംശജനായ ആദ്യ അമേരിക്കന്‍ അ‌മ്പാസിഡറായിരുന്നു റിച്ചാര്‍ഡ് വെര്‍മ. ഒബാമയുടെ വിശ്വസ്തനായ റിച്ചാര്‍ഡ് വെര്‍മ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെയാണ് ചുമതല ഒഴിയുന്നത്. ട്വിറ്ററില്‍ അദ്ദേഹം തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം പങ്കുവെച്ചത്‌.ഏഷ്യയിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രധാന രാജ്യങ്ങളില്‍ വിശ്വസ്തരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആഷ്‌ലി ടെല്ലിസിന്റെ നിയമനം. ഒബാമയുടെ ഏഷ്യന്‍ നയതന്ത്ര ബന്ധങ്ങള്‍ അത്ര വിജയകരമായിരുന്നില്ല എന്നാണ് ട്രംപിന്റെ വിലയിരുത്തൽ.


Loading...
LATEST NEWS