ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്:മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ജമാത്ത്-ഉദ് ദവ നേതാവുമായ ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചു.  തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി. ലഷ്കറെ തയ്ബ,​ താലിബാന്‍ തുടങ്ങി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (യു.എന്‍.എസ്.സി.) നിരോധിച്ച സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സില്‍ പാക് പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ ഒപ്പിട്ടതോടെയാണിത്.

അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് യുഎൻ രക്ഷാസമിതി ഭീകരരായി പ്രഖ്യാപിച്ച എല്ലാവരെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പാക്കിസ്ഥാൻ തയാറായത്. ഇതോടെ യുഎൻ നിരോധിച്ച സംഘടനകളും വ്യക്തികളും പാക്കിസ്ഥാനിൽ നിരോധിത പട്ടികയിൽ വരും.

ഭീകരവിരുദ്ധ നിയമത്തിലെ ഒരു വകുപ്പ് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. യു.എന്‍.എസ്.സി. നിരോധിച്ചിട്ടുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഓഫീസ് പൂട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും അധികാരം നല്‍കുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇതോടെ സയിദിന്റേത് അടക്കമുള്ള സംഘടനകളുടെ ഓഫീസുകള്‍ ഉടന്‍ പൂട്ടും.

അല്‍ക്വദ,​ തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍, ലഷ്കറെ ജാംഘ്വി, ജമാ അത് ഉദ് ദവ (ജെ.യു.ഡി.), ഫലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ (എഫ്.ഐ.എഫ്.), ലഷ്കര്‍ഇ തൊയ്ബ തുടങ്ങിയവ യു.എന്‍.എസ്.സി.യുടെ ഉപരോധപ്പട്ടികയിലുള്ള ഭീകരസംഘടനകളാണ്. ജെ.യു.ഡി, എഫ്.ഐ.എഫ്. എന്നിവയ്ക്കെതിരെ നടപടിയെടുക്കാന്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഇവയുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വ്യക്തികളും കമ്പനികളും സംഭാവന നല്‍കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്


LATEST NEWS