നീരവ് മോദി ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേയ്ക്ക് കടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീരവ് മോദി ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേയ്ക്ക് കടന്നു

ലണ്ടന്‍: പിടികിട്ടാപ്പുള്ളി നീരവ് മോദി ലണ്ടനിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തു വിട്ടിരുന്നു. ഇതോടെ ലണ്ടനില്‍ നിന്ന് മോദി ബ്രസല്‍സിലേയ്ക്ക് കടന്നു. തന്റെ സങ്കേതം ലോക മാധ്യമങ്ങളുള്‍പ്പെടെ പുറത്തു വിട്ടതോടെ ബുധനാഴ്ച ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേയ്ക്ക് പറക്കുകയായിരുന്നു. മോദി ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ഇതോടെ മോദി അവിടെ ഉണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം കിട്ടുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നുമുള്ള കണക്കുകൂട്ടലുകള്‍ക്കിടയിലാണ് മോദി ബ്രസല്‍സിലേയ്ക്കു പോയെന്ന വിവരം ലഭിക്കുന്നത്.

വന്‍ ഡയമണ്ട് വ്യവസായിയായ മോദി ഇന്ത്യയിലെ നിരവധി ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ്പയെടുത്ത് വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് ലണ്ടനില്‍ മോദി വിഹരിച്ചിരുന്നത്. മോദിക്കും സഹോദരന്‍ നിഷാലിനുമെതിരെ ബെല്‍ജിയത്തില്‍ നോട്ടീസ് പതിപ്പിക്കാനും അന്വേഷണം നടത്താനും ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. മോദിക്കും കുടുംബത്തിനുമെതിരെ മുംബൈ സ്‌പെഷ്യല്‍ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മോദി ഉപയോഗിച്ചിട്ടില്ല. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് യാത്രയെന്നാണ് സ്ഥിതീകരണം. അതിനാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ സാധ്യമല്ല.