യുദ്ധത്തിനില്ല; ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം: അമേരിക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുദ്ധത്തിനില്ല; ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം: അമേരിക്ക

ഇറാൻ - അമേരിക്ക അസ്വാരസ്യങ്ങള്‍ വർധിക്കുന്നതിനിടെ ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് വ്യകതമാക്കി അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണമെന്നും അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപേയോ റഷ്യയില്‍ പറഞ്ഞു. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പൊംപേയോ വ്യക്തമാക്കി.

അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വാരമാണ് ഇറാന്‍ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്.ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്‌എസ് അര്‍ലിങ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് ശേഷമാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക നീക്കം തുടങ്ങിയത്.


LATEST NEWS