ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യുഎന്‍.;നാലു കപ്പലുകള്‍ക്ക് പ്രവേശനാനുമതി നല്‍കരുത് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യുഎന്‍.;നാലു കപ്പലുകള്‍ക്ക് പ്രവേശനാനുമതി നല്‍കരുത് 

ജനീവ: ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യുഎന്‍. നാല് ഉത്തര കൊറിയൻ ചരക്കു കപ്പലുകൾക്ക് ഒരു കാരണവശാലും തുറമുഖങ്ങളിൽ പ്രവേശനാനുമതി നൽകരുതെന്ന് അംഗരാജ്യങ്ങളോട് യുഎന്‍ ആവശ്യപ്പെട്ടു.   പെട്രെൽ 8, ഹാവോ ഫാൻ 6, ടോങ് സാൻ 2, ജീ ഷുൻ എന്നീ കപ്പലുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.  

ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകൾക്കാണ് വിലക്ക്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയൻ കപ്പലുകൾക്ക് യുഎന്‍ രക്ഷാസമിതി വിലക്കേർപ്പെടുത്തുന്നത്.. ഉത്തര കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ വിലക്കുകൾ നിരീക്ഷിക്കാന്‍ യുഎൻ നിയോഗിച്ചിട്ടുള്ള സമിതിയുടെ തലവൻ ഹ്യൂഗ് ഗ്രിഫിത്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇതുസംബന്ധിച്ചു നടന്ന യുഎൻ അംഗരാജ്യങ്ങളുടെ യോഗത്തിൽ ഉത്തര കൊറിയൻ പ്രതിനിധിയും പങ്കെടുത്തിരുന്നു. യുഎന്നിന്റെ വിലക്ക് മറികടന്ന് അണുപരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും ഉത്തരകൊറിയ തുടരുന്ന സാഹചര്യത്തിലാണ് കപ്പലുകൾക്ക് വിലക്ക്. ഉപരോധ പ്രകാരം വിലക്കിയ പല ഉൽപന്നങ്ങളും കയറ്റുമതി ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ച സാഹചര്യത്തിൽ കൂടിയാണ് വിലക്ക് വരുന്നത്.