യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചാ​ൽ    ഓ​പ്ര വി​ൻ​ഫ്രിയെ പി​ന്തു​ണ​യ്ക്കു​മെ​ന്ന്    സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചാ​ൽ    ഓ​പ്ര വി​ൻ​ഫ്രിയെ പി​ന്തു​ണ​യ്ക്കു​മെ​ന്ന്    സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗ്

ന്യു​യോ​ർ​ക്ക്:  യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചാ​ൽ  ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക ഓ​പ്ര വി​ൻ​ഫ്രിയെ പി​ന്തു​ണ​യ്ക്കു​മെ​ന്ന്  ഓ​സ്ക​ർ ജേ​താ​വാ​യ ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍  സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗ്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് വി​ൻ​ഫ്രി​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ഓ​പ്രയ്ക്ക് കഴിയും,  

ഓപ്ര മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്നും  സ്പീ​ൽ​ബ​ർ​ഗ്   പ​റ​ഞ്ഞു. എ​ല്ലാ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ വി​ൻ​ഫ്രി​ക്കു ക​ഴി​യു​ന്നു​ണ്ടെ​ന്നും എ​ല്ലാ ചി​ന്താ​രീ​തി​ക​ളെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യു​മെ​ന്നും സ്പീ​ൽ​ബ​ർ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

  ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര വേ​ദി​യി​ൽ വി​ൻ​ഫ്രി ന​ട​ത്തി​യ '​ന​വ​ദി​ന ’ ​പ്ര​സം​ഗ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു അ​വ​ർ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടി​യ​ത്. ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ചാ​യി​രു​ന്നു വി​ൻ​ഫ്രി​യു​ടെ പ്ര​സം​ഗം. ഹോ​ളി​വു​ഡി​ലും പു​റ​ത്തും നേ​രി​ട്ട ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ സ്ത്രീ​ക​ളെ  പ്ര​സം​ഗ​ത്തി​ൽ  വി​ൻ​ഫ്രി  പ്ര​ശം​സി​ച്ചു. ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ൽ ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​​യാ​ണ് വി​ൻ​ഫ്രി.

പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ ട്വി​റ്റ​റി​ൽ വി​ൻ​ഫ്രി​യെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​ക്കി ചി​ത്രീ​ക​രി​ച്ച് ഹാ​ഷ്ടാ​ഗു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത് ട്രെ​ൻ​ഡിം​ഗാ​യി മാറിയിട്ടുണ്ട്. ദ​രി​ദ്ര​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് പ​ട്ടി​ണി​ക്കു ന​ടു​വി​ൽ വ​ള​ർ​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രി​ൽ ഒ​രാ​ളാ​യി മാ​റി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ഓ​പ്ര വി​ൻ​ഫ്രി.