ഒസാമ ബിന്‍ലാദന്‍ പാകിസ്താന്റെ ഹീറോ ആയിരുന്നു;  വെളിപ്പെടുത്തലുമായി പര്‍വേസ് മുഷറഫ്; വീഡിയോ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഒസാമ ബിന്‍ലാദന്‍ പാകിസ്താന്റെ ഹീറോ ആയിരുന്നു;  വെളിപ്പെടുത്തലുമായി പര്‍വേസ് മുഷറഫ്; വീഡിയോ പുറത്ത്


ഇസ്ലാമാബാദ്: ഭീകരരായ ഒസാമ ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നിവര്‍ പാകിസ്ഥാന്റെ ഹീറോകള്‍ ആയിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു. പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ത്തുള്ള ബാബറാണ് അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ കശ്മീരിലെ യുവാക്കളെ പാകിസ്ഥാന്‍ പരിശീലിപ്പിച്ചിരുന്നു. പരിശീലനത്തിനായി പാകിസ്ഥാനില്‍ എത്തുന്ന യുവാക്കള്‍ക്ക് വലിയ സ്വീകരണമാണ് പാകിസ്ഥാന്‍ നല്‍കിയത്. അവര്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും തങ്ങള്‍ നല്‍കിയിരുന്നു. രാജ്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായാണ് അവരെ തങ്ങള്‍ കണ്ടതെന്നും പര്‍വേസ് മുഷറഫ് അഭിമുഖത്തില്‍ പറയുന്നു.

ഒസാമ ബിന്‍ലാദന്‍, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയ തീവ്രവാദികള്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കശ്മീരില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പാകിസ്താന്റെ അവകാശവാങ്ങള്‍ പൊളിക്കുന്നതാണ് മുഷറഫിന്റെ വെളിപ്പെടുത്തലുകള്‍.


LATEST NEWS