ഓ​സ്ട്രി​യ​യി​ല്‍  സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ  ആക്രമിച്ചയാളെ     വെ​ടി​വ​ച്ചു​കൊ​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓ​സ്ട്രി​യ​യി​ല്‍  സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ  ആക്രമിച്ചയാളെ     വെ​ടി​വ​ച്ചു​കൊ​ന്നു

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ഇ​റാ​നി​യ​ൻ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്കു കാ​വ​ൽ​നി​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ  ആക്രമിച്ചയാളെ     വെ​ടി​വ​ച്ചു​കൊ​ന്നു. അ​ക്ര​മി ഓ​സ്ട്രി​യ​ൻ വം​ശ​ജ​നാ​ണെ​ന്നും വി​യ​ന്ന​യി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.  

അ​ക്ര​മി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ കൈയിലാണ് കു​ത്തി​യ​ത്. ഇതേത്തു​ട​ർ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ  വെടിവെക്കുകയായിരുന്നു.   സം​ഭ​വ​സ്ഥ​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.