ഒടുവില്‍ കളിക്കാര്യമായി : സ്മാർട്ട് ഫോണിൽ ഗെയിം കളിച്ചുകളിച്ച് യുവതിക്ക് കാഴ്ച  പോയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒടുവില്‍ കളിക്കാര്യമായി : സ്മാർട്ട് ഫോണിൽ ഗെയിം കളിച്ചുകളിച്ച് യുവതിക്ക് കാഴ്ച  പോയി

24 മണിക്കൂർ തുടർച്ചയായി ഓൺലൈൻ ഗെയിം കളിച്ച ചൈനീസ് യുവതിക്കു കാഴ്ചശക്തി നഷ്ടമായി. ചൈനയിലെ ഷാന്‍ഷി പ്രവിശ്യയിലാണ് സംഭവം.  സ്മാര്‍ട്ട്‌ഫോണില്‍ നിര്‍ത്താതെ ഗെയിമിലേര്‍പ്പെട്ട യുവതിക്കാണ് കാഴ്ച നഷ്ടമായത്. പേര് വെളിപ്പെടുത്താത്ത 21 വയസ്സുള്ള യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിങ്‌സ്' എന്ന ഗെയിമിന് ഇവര്‍ അടിമയായിരുന്നു.ഇടവേളയില്ലാതെ ഓൺലൈൻ ഗെയിം കളിച്ചതാണു കാരണമെന്നു ഡോക്ടർമാർ പറയുന്നു.

ജോലി കഴിഞ്ഞു വീട്ടിൽവന്ന ശേഷവും മണിക്കൂറുകളോളം ഗെയിം കളിക്കുമായിരുന്നു. ജോലിക്ക് ശേഷവും അവധി ദിവസങ്ങളിലും യുവതി ഗെയിമിലേര്‍പ്പെടുക പതിവായിരുന്നു. കളിയില്‍ മുഴുകിയാല്‍ ഭക്ഷണം കഴിക്കാന്‍പോലും ഇവര്‍ മറന്നുപോയിരുന്നു. ഗെയിമിന് അടിമയായതോടെ കാഴ്ച ക്രമേണ മങ്ങുകയും പൂര്‍ണമായി ഇരുളടയുകയുമായിരുന്നു. വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട മാതാ പിതാക്കളുടെ ഉപദേശം തള്ളിക്കളഞ്ഞതില്‍ പശ്ചാത്തപിക്കുന്നതായി യുവതി പറഞ്ഞു.