ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. പാകിസ്താന്‍ മിലിട്ടറി അക്കാദമിയില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ്‌ സമഗ്രവും അര്‍ഥപൂര്‍ണവുമായ ചര്‍ച്ചകളിലൂടെ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണമെന്നാണ് പാക് സൈനിക മേധാവി ആവശ്യപ്പെട്ടത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സൈനിക മേധാവിയുടെ പരാമര്‍ശങ്ങള്‍ ഉള്ളത്. ചര്‍ച്ചകള്‍ നടത്താന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണ്. പക്ഷെ അത് പരസ്പര ബഹുമാനത്തോടെയും പരമാധികാരം മാനിച്ചുകൊണ്ടുമുള്ളവയായിരിക്കണമെന്നും ബജ്വ പറഞ്ഞു. അതേസമയം ഏത് തരത്തിലുമുള്ള ആക്രമണങ്ങളെ നേരിടാന്‍ പാക് സൈന്യം സുസജ്ജമാണെന്നും ബജ്വ മുന്നറിയിപ്പ് നല്‍കി.