പാകിസ്ഥാനില്‍ ബോംബ്‌ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്ഥാനില്‍ ബോംബ്‌ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

കറാച്ചി:  പാക്കിസ്ഥാനിലെ  ക്വറ്റയിലെ തിരക്കേറിയ മാർക്കറ്റിനു സമീപം  ചാവേര്‍ ബോംബ്‌ സ്ഫോടനം..  ശക്തമായ ബോംബ് സ്ഫോടനത്തിൽ പത്ത്  പട്ടാളക്കാർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. .  40 പേർക്ക് പരുക്കേറ്റു.  പരുക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് പൂർണമായും തകർന്നു.

മോട്ടോര്‍ സൈക്കിളില്‍ എത്തിയ ചാവര്‍ ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾ തടസ്സപ്പെടുത്താൻ ‘ഭീരുക്കൾ’ നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നു പട്ടാളത്തെ പിന്തിരിപ്പിക്കാൻ ഈ ആക്രമണം കൊണ്ടു സാധിക്കില്ലെന്നും അദ്ദേഹം  പറഞ്ഞു. 


LATEST NEWS