ആണവശേഷി പരീക്ഷിക്കാന്‍  ഇന്ത്യയെ ക്ഷണിച്ച്  പാക്ക് വിദേശകാര്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആണവശേഷി പരീക്ഷിക്കാന്‍    ഇന്ത്യയെ ക്ഷണിച്ച്  പാക്ക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈനിക മേധാവിക്ക് മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മറുപടി നല്‍കി പാക്ക് വിദേശകാര്യമന്ത്രി .അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് തയ്യാറാണെന്ന ഇന്ത്യന്‍ സൈനിക മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്‍ രംഗത്ത്.

 ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായതെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്റെ ആണവ ‘ഭോഷ്‌ക്’ തകര്‍ക്കാന്‍ സൈന്യം തയ്യാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധിക്കാന്‍ പാകിസ്താന്‍ സര്‍വശക്തമാണെന്ന് വിദേശകാര്യവക്താവും പറഞ്ഞു.


LATEST NEWS