സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാകിസ്ഥാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാകിസ്ഥാന്‍

ശ്രീനഗര്‍: സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാകിസ്ഥാന്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭീകരർക്ക് അതിർത്തിക്കപ്പുറത്തു നിന്ന് നിർദേശങ്ങൾ ലഭിച്ചതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആരോപിച്ചിരുന്നു. സുൻജ്വാന്‍ ആക്രമണത്തിന് മറുപടി നൽകുന്നത് അതിർത്തി കടന്നുവേണ്ടെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥനും രംഗത്തെത്തി. ഓരോ ഭീകരാക്രമണം കഴിയുമ്പോഴും പാക്കിസ്ഥാന്റെ പങ്കു തെളിയിക്കുന്ന തെളിവ് അവർക്ക് കൊടുത്തു കൊണ്ടേയിരിക്കുകയാണ്. ഇത്തരം അസംബന്ധ പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ മറുപടി പറയേണ്ടി വരുമെന്നും നിർമല പറഞ്ഞു. 

വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


LATEST NEWS