ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാന്‍ (video)

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാന്‍ (video)

ന്യൂഡല്‍ഹി : ആണവ പോര്‍മുന വഹിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാന്‍. മുങ്ങിക്കപ്പലില്‍നിന്ന് തൊടുക്കുന്ന മിസൈലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പാക്കിസ്ഥാന്‍ പരീക്ഷിച്ചത്. 450 കിലോമീറ്ററാണ് ബാബര്‍ മൂന്നിന്റെ ദൂരപരിധി. മുങ്ങിക്കപ്പലില്‍നിന്ന് വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈല്‍ പാക്കിസ്ഥാന്‍ പരീക്ഷിക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏതുഭാഗത്താണ് മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടില്ല. പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. വെള്ളത്തിനടിയില്‍നിന്ന് മിസൈല്‍ ഉയരുന്നതിന്റെയും കരയിലെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


Loading...
LATEST NEWS