പാഴ്സൽ ബോംബ് കേസിൽ ഇരുട്ടിൽ തപ്പി പോലീസ്, പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ലഭിക്കുക വൻതുക പാരിതോഷികം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാഴ്സൽ ബോംബ് കേസിൽ ഇരുട്ടിൽ തപ്പി പോലീസ്, പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ലഭിക്കുക വൻതുക പാരിതോഷികം

വാഷിംഗ്ടണ്‍: മാര്‍ച്ച് ആദ്യം മുതല്‍ അമേരിക്കയിലെ വിവിധയിടങ്ങളില്‍ നടന്ന പാഴ്‌സല്‍ ബോംബ് ആക്രമണങ്ങളിലെ പ്രതിയെ പിടികൂടാനാകാതെ പോലീസ്. ഇതേതുടര്‍ന്ന് കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്പോലീസ്. 50,000 അമേരിക്കന്‍ ഡോളറാണ് ടെക്‌സസ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം.

മാര്‍ച്ച് രണ്ടിന് ആരംഭിച്ച പാഴ്‌സല്‍ ബോംബ് ആക്രമണങ്ങളില്‍ ഇതുവരെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒന്നിലേറെപ്പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് പിന്നാലെ ടെക്‌സസ് പോലീസിന് 265 ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും എന്നാല്‍ ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളൊന്നും പ്രതിയെ പിടികൂടാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 17 വയസുകാരന്‍ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്കു ലഭിച്ച പൊതികള്‍ ആളുകള്‍ തുറന്ന് നോക്കുന്നതിനിടെയാണ് ബോംബുകള്‍ പൊട്ടിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയമുണ്ടെന്നും ഇവ മൂന്നും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.