ലോക മതമൗലികരുടെ സമ്മേളനത്തിന് ഇന്ന് സമാപനം; ലോക മത പാർലമെന്റ് അഹിംസാ അവാർഡ് ഇന്ത്യയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക മതമൗലികരുടെ സമ്മേളനത്തിന് ഇന്ന് സമാപനം; ലോക മത പാർലമെന്റ് അഹിംസാ അവാർഡ് ഇന്ത്യയിലേക്ക്

100 വർഷത്തിന് ശേഷം പുനരാരംഭിച്ച ലോക മതമൗലികരുടെ സമ്മേളനത്തിന് ടൊറന്റൊയിൽ ഇന്ന് സമാപനം. സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക മത പാർലമെന്റിന്റെ പ്രത്യേക അഹിംസാ അവാർഡ് ഇന്ത്യയിൽ നിന്നുള്ള പരാമർദ് നികേതന്റെ പ്രസിഡന്റ് പൂജ്യ സ്വാമി ചിദാനന്ദ് സരസ്വതിജിക്ക് സമ്മാനിച്ചു. ലോകമത പാർലമെന്റിന്റെ ചെയർമാൻ ഡോ. റോബർട്ട് പി സെല്ലേഴ്‌സ്, ജൈനമത പ്രതിനിധിയും പാർലമെന്റിന്റെ ട്രസ്റ്റിയുമായ ഡോ. കൃതി ഡ്രാഫ്റ്ററി എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർഫെയ്‌ത്ത്‌ സ്പിരിച്യുൽ സ്ഥാപനമാണ് പരാമർദ് നികേതൻ.

അഹിംസ തുടർന്ന് പോരുന്നതിന് അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ സമ്മേളനം അഭിനന്ദിച്ചു. പൂജ്യ സ്വാമിയുടെ കാഴ്ച്ചപ്പാടിൽ തോക്കും ബോംബും സംഘർഷങ്ങളും മാത്രമല്ല ഹിംസ, കുട്ടികൾ പട്ടിണി കിടക്കുന്നതും, വീടുകളില്ലാതെ അനാഥർ ജീവിക്കുന്നതും, സ്‌ത്രീകൾ ശുദ്ധ ജലവും ടോയ്‌ലെറ്റുകളുമില്ലാതെ ജീവിക്കുന്നതും, ഡയറിയ വന്ന് ആളുകൾ മരിക്കുന്നതും, പുഴകളും തടാകങ്ങളും മലിനമാകുന്നതും എല്ലാം ഹിംസയാണ്.

അഹിംസ എന്നാൽ കേവലം ഹിംസയുടെ അസാന്നിധ്യം മാത്രമല്ല. പൂർണ്ണമായ സമാധാനമാണെന്ന് സമ്മേളനത്തിൽ ഡിവൈൻ ശക്തി പ്രസിഡന്റ് സദ്‌വി ഭഗവത്‍ജിയും അഭിപ്രായപ്പെട്ടു.

ടൊറന്റോയിൽ നടന്ന ലോകമതമൗലികരുടെ സമ്മേളനത്തിന് ഇന്ന് അവസാനമാവുകയാണ്. 100 വര്‍ഷത്തിനു ശേഷമാണ് ലോകമത പാര്‍ലമെന്റിന് രൂപം നല്‍കുന്നത്. ഒന്നാമത്തേതും രണ്ടാം പാര്‍ലമെന്റിനുമിടയിലുള്ള 100 വര്‍ഷത്തെ ഇടവേളയാണ് ഉണ്ടായത്. ഇനിമുതല്‍ രണ്ട് വര്‍ഷം കൂടുമ്പോൾ ടൊറന്റോ പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്നും സംഘടകര്‍ അറിയിച്ചു. 1893ല്‍ ചിക്കാഗോയില്‍ തുടക്കം കുറിച്ച വേള്‍ഡ് ഫെയറിന്റെ ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഏഴാമത്തെ നഗരമാണ് ടൊറന്റോ.

സമ്മേളനത്തില്‍ ടൊറന്റോയിലെ കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി കിം കാംപ്‌ബെല്‍, സോജേര്‍ണേഴ്‌സ് സ്ഥാപകന്‍ ജിം വാലേസ്, എഴുത്തുകാരനും പണ്ഡിതനുമായ കരണ്‍ ആംസ്‌ട്രോങ്, സമാധാനപാലകന്‍ ജനറല്‍ റോമി ദല്ലായര്‍, മനുഷ്യാവകാശ അഭിഭാഷകന്‍ ഇര്‍വിന്‍ കൂട്ട്‌ലര്‍, എഴുത്തുകാരന്‍ മാര്‍ഗരറ്റ് ആറ്റ്വുഡ്, ഗ്ലോബല്‍ ഹെല്‍ത്ത് ഡോഗ്റ്റാസ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍ ഡോ. ജെയിംസ് ഓര്‍ബിന്‍സ്‌കി എന്നിവര്‍ പ്രധാന പ്രതിനിധികളായി പങ്കെടുത്തു.

ഇന്ത്യയില്‍ നിന്ന് പ്രതിനിധികളായി സ്വാമി ത്യാഗാനന്ദ, സിമ്രന്‍ ജീത് സിംഗ്, ഡോ. രാജ് ബാള്‍ക്കന്‍, സ്വാമിനി സ്വധ്വിവിദീനന്ദ സരസ്വതി, സ്വാമിനി ആദിത്യാനന്ദ സരസ്വതി, അഭയ്ജീത് സിംഗ് സച്ചല്‍, വന്ദന ശിവ, സ്വാമി നിഖില്‍ ഈശ്വാനന്ദ, കിരണ്‍ ബാലി, സര്‍വാശ്രീയാനന്ദ സ്വാമി, ഡോ. എബൗ പട്ടേല്‍, ഡോ. സോഹന്‍ ലാല്‍ ഗാന്ധി, സ്വാമി അഗ്‌നിവേശ്, ഷിലാലിജി മഹാരാജ് സാധ്വിജിയാന്‍ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.


LATEST NEWS