യാത്രക്കാരെ 5 മണിക്കൂറിലേറെ പിടിച്ചിരുത്തി എയർ ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യാത്രക്കാരെ 5 മണിക്കൂറിലേറെ പിടിച്ചിരുത്തി എയർ ഇന്ത്യ

ഷാർജ: യാത്രക്കാരെ വിമാനത്തിനുള്ളിൽ 5 മണിക്കൂറിലേറെ പിടിച്ചിരുത്തി എയർ ഇന്ത്യ. വൈകിട്ട് 6 മണിക്ക് പുറപ്പെടേണ്ട ഷാർജ– തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് IX 534 വിമാനത്തിലാണ് എസി പോലുമില്ലാതെ യാത്രക്കാർ ദുരിതം നേരിട്ടത്. തിരിച്ചിറങ്ങാൻ സമ്മതിച്ചില്ലെന്നും വിമാനം പുറപ്പെടാത്തതിന്റെ കാരണം വിശദീകരിക്കാൻ അധികൃതർ തയാറായില്ലെന്നും യാത്രക്കാർ രാത്രി ബന്ധുക്കളെ വിളിച്ചറിയിച്ചു. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ പുലർച്ചെയായിട്ടും തീരുമാനമായിട്ടില്ല.


LATEST NEWS