തെരേസ മേയെ വധിക്കാന്‍  ശ്രമം നടത്തിയ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെരേസ മേയെ വധിക്കാന്‍  ശ്രമം നടത്തിയ രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായ വധശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് ഇടപെട്ട് ആ ശ്രമം പരാജയപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞ 12 മാസത്തിനിടയില്‍ 9 തവണ തെരേസ മേയ്‌ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.


LATEST NEWS