ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു നേതാവ് മോദിയെന്ന്  മൈക്കിള്‍ പില്‍സ്ബറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു നേതാവ് മോദിയെന്ന്  മൈക്കിള്‍ പില്‍സ്ബറി

വാഷിങ്ടണ്‍: ചൈനയുടെ സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു രാഷ്ട്രനേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമേരിക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പില്‍സ്ബറി. യുഎസിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മോദിയെ പ്രശംസിച്ചു കൊണ്ട് മുന്‍ പെന്റഗണ്‍ വക്താവ് കൂടിയായ പില്‍സ്ബറിയുടെ പരാമര്‍ശം.. അമേരിക്ക പോലും മൗനം പാലിച്ച സമയത്താണ് ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് തിരിച്ചറിഞ്ഞ മോദി ഇതിനെതിരെ തുറന്നടിച്ചുവെന്നും അദ്ദേഹംചൂണ്ടിക്കാട്ടി

തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ ചെറിയ പലിശ നിരക്കില്‍ വലിയ തുകയാണ് ചൈന മറ്റ് രാജ്യങ്ങള്‍ക്ക്   വായ്പയായി നല്‍കുന്നത്. തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പണത്തിന്റെ പേരില്‍ ശ്രീലങ്കയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് ചൈനീസ് നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിര്‍ദ്ദേശിച്ചത്. ചൈനയുടെ സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ ആ ബാധ്യത ക്ഷമിക്കുമായിരുന്നുവെന്ന് പില്‍സ്ബറി പറഞ്ഞു.

അതേസമയം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ മാറാനുള്ള ചൈനയുടെ ശ്രമമാണെന്നായിരുന്നു സെനറ്റര്‍ എഡ് മാര്‍ക്കേയുടെ പ്രതികരണം. തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത്രയും വലിയ തുക വായ്പ നല്‍കികൊണ്ട് ചൈന അയല്‍രാജ്യങ്ങളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും മാര്‍ക്കേ കൂട്ടിച്ചേര്‍ത്തു.

അതേസമയം പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള പദ്ധതിയെ കുറിച്ച് അമേരിക്ക പോലും ഈ അടുത്ത് മാത്രമാണ് മൗനം വെടിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ എതിര്‍ത്തത്.


LATEST NEWS