ഫിലിപ്പീന്‍സിലെ ഐ ആര്‍ ആര്‍ ഐ  സന്ദര്‍ശിച്ച് നരേന്ദ്ര മോദി ; ഇത്  മഹത്തായ അനുഭവം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫിലിപ്പീന്‍സിലെ ഐ ആര്‍ ആര്‍ ഐ  സന്ദര്‍ശിച്ച് നരേന്ദ്ര മോദി ; ഇത്  മഹത്തായ അനുഭവം

മനില: ഫിലിപ്പീന്‍സിലെ അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം  പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു.ലോസ് ബാനോസില്‍ സ്ഥിതി ചെയ്യുന്നതാണ് അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം.

സന്ദര്‍ശനത്തിന്റെ കാര്യം ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. മഹത്തായ അനുഭവം എന്നാണ് സന്ദര്‍ശനത്തെ മോദി വിശേഷിപ്പിച്ചത്.നെല്‍ക്കൃഷിയിടം സന്ദര്‍ശിക്കുന്നതിന്റെയും മറ്റു ചിത്രങ്ങളും മോദി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി.

My visit to International Rice Research Institute (IRRI) was a great learning experience. Saw the exceptional work IRRI is doing towards mitigating poverty and hunger by improving rice cultivation. Their work benefits many farmers and consumers, particularly in Asia and Africa. pic.twitter.com/siah38KKb4

— Narendra Modi (@narendramodi) November 13, 2017

അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിലേക്കുള്ള (ഐ ആര്‍ ആര്‍ ഐ)സന്ദര്‍ശനം മഹത്തായ ഒരു അനുഭവമായിരുന്നു. നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഐ ആര്‍ ആര്‍ ഐയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രത്യേകിച്ച് ഏഷ്യയലും ആഫ്രിക്കയിലുമുള്ളവര്‍ക്ക് പ്രയോജനകരമാകും- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു