സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ത്യന്‍ പ്രതിനിധികളെ വിലക്കി എന്ന ഇന്ത്യയുടെ വാദം നിഷേധിച്ച്‌ പാകിസ്താന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ത്യന്‍ പ്രതിനിധികളെ വിലക്കി എന്ന ഇന്ത്യയുടെ വാദം നിഷേധിച്ച്‌ പാകിസ്താന്‍

ഇസ്‌ലാമാബാദ്: സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ത്യന്‍ പ്രതിനിധികളെ വിലക്കി എന്ന ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍. പാകിസ്താന്‍ തീര്‍ഥാടകര്‍ക്കു വിസ നിഷേധിച്ചുകൊണ്ട്, കഴിഞ്ഞ 44 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കം തെറ്റിച്ചത് ഇന്ത്യയാണെന്നും പാകിസ്താന്‍ വിദേശകാര്യ വാകതാവ് പറഞ്ഞു.

പാകിസ്താനിലെ ഹസ്സന്‍ അബ്ദാലിലുള്ള സിഖ് തീര്‍ഥാടനകേന്ദ്രത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തിയ ഇന്ത്യന്‍ ഹൈകമ്മിഷന്‍ പ്രധിനിധികള്‍ക്ക് വിലക്ക് കല്‍പ്പിച്ചതില്‍ കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

എല്ലാവര്‍ഷവും പാകിസ്താനിലേക്കുള്ള തീര്‍ഥാടകരുടെ ഒപ്പം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രധിനിധികള്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. മരുന്നുകളടക്കം തീര്‍ഥാടകര്‍ക്കു വേണ്ട അതാവശ്യ സഹായങ്ങള്‍ എത്തിക്കുകയാണ് പ്രഥമ ലക്ഷ്യം. എന്നാല്‍ ഈ വര്‍ഷത്തെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക സംഘത്തെ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുകയായിരുന്നു.