അമേരിക്കയുടെ നേതൃത്വത്തിലുളള വ്യോമാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയുടെ നേതൃത്വത്തിലുളള വ്യോമാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍

ന്യൂയോര്‍ക്ക്: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുളള വ്യോമാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍. യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ റഷ്യ പ്രമേയം അവതരിപ്പിച്ചു. സിറിയയില്‍ അധിനിവേശം നടത്താനുള്ള ശ്രമമാണ് യുഎസിന്‍റേത്. അമേരിക്കയുടെ കടന്നാക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പുടിന്‍ കുറ്റപ്പെടുത്തി.

സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. സിറിയയില്‍ രാസായുധപ്രയോഗം നടന്നതിന് തെളിവില്ലെന്നും റഷ്യന്‍ പ്രതിനിധി രക്ഷാസമിതിയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാതെ ഏകപക്ഷീയമായാണ് അമേരിക്ക സിറിയയില്‍ ആക്രമണം അഴിച്ചുവിട്ടതെന്നും പുടിന്‍ വിമര്‍ശിച്ചു.

സിറിയയിലെ ആക്രമണത്തിനെതിരേ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസും രംഗത്തെത്തി. സിറിയന്‍ ജനതയെ ദുരിതത്തിലാക്കുന്ന ഒരു നടപടിയും ഒരു അംഗരാജ്യവും ചെയ്യരുതെന്ന് ഗുട്ടെറസ് പറഞ്ഞു. സിറിയയില്‍ രാസായുധ പ്രയോഗം നടന്നെങ്കില്‍ സൈനിക നടപടി ഇതിന് പരിഹാരമല്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു. റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേരാന്‍ തീരുമാനിച്ചത്. 


LATEST NEWS