80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ എത്താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ എത്താം

ദോഹ: ഇന്ത്യയടക്കം ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ പ്രവേശിക്കാം. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റുമുള്ളവര്‍ക്ക് ഖത്തറില്‍ മുന്‍കൂറായുള്ള യാതൊരു അനുമതിയും കൂടാതെ ഖത്തറിലിറങ്ങാം. വിസ അനുവദിക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടി വരില്ല. 30 ദിവസത്തെ സന്ദര്‍ശക വിസ, 90 ദിവസത്തെ സന്ദര്‍ശക വിസ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുക. 
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധത്തിന്റെയും അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെയും പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ സന്ദര്‍ശക വിസയായിരിക്കും അനുവദിക്കുക. ഇന്ത്യയെ കൂടാതെ അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങളും 30 ദിവസത്തെ സന്ദര്‍ശക വിസ അനുവദിക്കപ്പെടുന്ന 47 രാജ്യങ്ങളുടെ ഈ പട്ടികയില്‍പ്പെടും. എന്നാല്‍ ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മനി, ഫ്രാന്‍സ് എന്നിയുള്‍പ്പെടുന്ന 33 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസം വരെ ഇങ്ങനെ രാജ്യത്ത് തങ്ങാം. എന്നാല്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടുന്ന 30 ദിവസത്തെ സന്ദര്‍ശകവിസയുടെ പട്ടികയിലാണ് ബ്രിട്ടണ്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


LATEST NEWS