‘എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല, നിങ്ങളെ കേൾക്കാനാണ് ഞാൻ എത്തിയത്’; രാഹുൽ ഗാന്ധിക്ക് യുഎഇയിൽ വൻവരവേൽപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല, നിങ്ങളെ കേൾക്കാനാണ് ഞാൻ എത്തിയത്’; രാഹുൽ ഗാന്ധിക്ക് യുഎഇയിൽ വൻവരവേൽപ്പ്

യുഎഇയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. നിരവധുയാളുകളാണ് രാഹലിനെ കാണാൻ എത്തിയത്. നിങ്ങളോട് എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറയാനല്ല താന്‍ ഇവിടെ എത്തിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ മനസിലെ കാര്യങ്ങള്‍ കേള്‍ക്കാനാണെന്ന് രാഹുൽ ദുബൈയിലെ തൊഴിലാളികളായ ആൾക്കൂട്ടത്തോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിനെ പരോക്ഷമായി പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രസ്‌താവന.

യുഎഇയുടെ പുരോഗതിയില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.