രാഹുല്‍ഗാന്ധി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുല്‍ഗാന്ധി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം സബീല്‍ കൊട്ടാരത്തിലാണ് രാഹുല്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടത്. 

ശൈഖ് മുഹമ്മദിന്റെ വിനയത്തെയും അദ്ദേഹത്തിന്റെ സഹിഷ്ണുതയെയും പരമാര്‍ശിച്ചു കൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. മുനുഷ്യത്വവും സഹിഷ്ണുതയും തന്റെ ജീവിതവീക്ഷണമായി സ്വീകരിച്ച അദ്ദേഹം തന്റെ ഭരണത്തിന്റെ അൻപതാം വർഷത്തിലാണ്. ഒരു നാടിനെ എങ്ങനെ മഹത്തായ രാജ്യമാക്കി വളർത്താം എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തുവെന്ന് രാഹുല്‍ പറഞ്ഞു.

യു .എ.ഇ.യുടെയും ദുബായിയുടെയും വളർച്ചയിൽ പ്രവാസികൾ നൽകിയ സംഭാവനകളെയും രാഹുൽ പ്രശംസിച്ചു. നിങ്ങളുടെ വിയർപ്പും അധ്വാനവുമാണ് ഈ രാജ്യത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ആ സമർപ്പണം ഇന്ത്യയ്ക്ക് വേണ്ടിയുണ്ടാകണമെന്ന് ലോകമെമ്പാടുമുള്ള പ്രവാസികളോട് രാഹുൽ ആഹ്വാനം ചെയ്തു.