അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന

ബെയ്ജിങ്: ഡോക്‌ലാം ഉള്‍പ്പടെയുള്ള അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന. ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ ഡോക്‌ലാം സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സൈനിക പോസ്റ്റ് സന്ദര്‍ശിച്ച പ്രതിരോധമന്ത്രി ചൈനീസ് സൈനികരുമായി ആശയവിനിമയം നടത്തുകയും അവര്‍ക്ക് നമസ്‌തേ പറയുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ 'നമസ്‌തേ നയതന്ത്രം' ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് സൈനികരോട് ഇന്ത്യന്‍ പ്രതിരോധമന്ത്രി ആശയവിനിമയം നടത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ പെരുമാറ്റം ചൈനയിലെ ജനങ്ങള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


LATEST NEWS