റംസാന്‍ മാസത്തില്‍  കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കരുത്; സൗദിയില്‍ പ്രവൃത്തി സമയം ആറുമണിക്കൂറായി ചുരുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റംസാന്‍ മാസത്തില്‍  കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കരുത്; സൗദിയില്‍ പ്രവൃത്തി സമയം ആറുമണിക്കൂറായി ചുരുക്കി


ജിദ്ധ: സൗദിയില്‍ റംസാന്‍ ദിനത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കുമെന്നും തൊളിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറും സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറുമാണ് റംസാന്‍ ദിനത്തില്‍ പ്രവൃത്തി സമയം. ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖയിലുള്ള സ്ഥാപനങ്ങള്‍ പ്രവൃത്തി സമയം കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളികള്‍ ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കണം. 

തൊഴില്‍ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരിലും പരാതി അറിയിക്കാന്‍ സൗകര്യം ഉണ്ട്. അടുത്ത മാസം 7 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.


LATEST NEWS