വീട്ടുതടങ്കലില്ല : രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി  തിരികെ രാജ്യത്തേക്ക് മടങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടുതടങ്കലില്ല : രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി  തിരികെ രാജ്യത്തേക്ക് മടങ്ങുന്നു

ബെയ്‌റൂട്ട്: സൗദി സന്ദര്‍ശനത്തിനിടെ രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരിര തിരികെ രാജ്യത്തേക്ക് മടങ്ങുന്നു. താന്‍ തിരികെ എത്തുമെന്ന് ഫ്യൂച്ചര്‍ ടിവിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സാദ് ഹരിരി വ്യക്തമാക്കി.

റിയാദില്‍ വെച്ചാണ് അഭിമുഖം . തന്നെ സൗദി അറേബ്യ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുള്ള പ്രചരണങ്ങള്‍ നിരസിച്ചു. താനിവിടെ സ്വതന്ത്രനാണെന്നും ഉടന്‍ തന്നെ മാതൃരാജ്യത്തേക്ക് തിരികെ പോകുമെന്നും സാദ് ഹരിരി പറയുന്നു. ചില ഭരണഘടനാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നതിനാലാണ് യാത്ര വൈകുന്നതെന്നും താമസിയാതെ ലെബനനില്‍ തിരികെ എത്തുമെന്നും അദ്ദേഹം പറയുന്നു. നവംബര്‍ നാലിനാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ച രാജിപ്രഖ്യാപനം ഹരിരിയുടെ ഭാഗത്തുനിന്നുണ്ടായത്. ഹരിരിയുടെ രാജി സ്വീകരിച്ചങ്കിലും അദ്ദേഹത്തെ വ്യക്തിപരമായി കാണുമെന്ന് ലെബനന്‍ പ്രസിഡന്റ് മൈക്കിള്‍ ഓണ്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹരിരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയെ ഭയന്നാണ് ഹരിരി രാജ്യം വിട്ടതെന്ന പ്രചരണമുണ്ടായിരുന്നു. ഹരിരി സൗദിയില്‍ തടവിലാക്കപ്പെട്ടു എന്ന പ്രചരണം നടത്തിയത് ഹിസബുള്ളയായിരുന്നു. ബെബനനും സദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുന്ന സാഹചര്യത്തിലേക്കെത്തിയതിന് പിന്നാലെയാണ് കാര്യങ്ങള്‍ വിശദീകരിച്ച് സാദ് ഹരിരി രംഗത്ത് വന്നത്.