രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഭീകരതക്കെതിരെ പോരാടാന്‍ സഖ്യസേന രൂപീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഭീകരതക്കെതിരെ പോരാടാന്‍ സഖ്യസേന രൂപീകരിച്ചു


റിയാദ്:  34 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഭീകരതക്കെതിരെ പോരാടാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന രൂപീകരിച്ചു. സൗദിയുടെ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഈ കാര്യം പറഞ്ഞത്. സൗദി അറേബ്യയെ കൂടാതെ
യു.എ.ഇ,ഖത്തര്‍, കുവൈറ്റ്, ബഹ് റൈന്‍ ,ഈജിപ്ത് ,സിറിയ ,പാലസ്തീന്‍ ,സുഡാന്‍ ,യമന്‍, ലബനോന്‍,ജോര്‍ദ്ദാന്‍, തുറുക്കി, സോമാലിയ ,ടുണേഷ്യ, ടോഗോ, മൊറോക്കോ, നൈജീരിയ, ലിബിയ, മലേഷ്യ,മാലി, പാകിസ്ഥാന്‍ ,ബംഗ്ലാദേശ് തുടങ്ങിയ 35 രാജ്യങ്ങളാണ് ആഗോള ഭീകരതക്കെതിരെ സംയുക്തമായി പോരാടാന്‍ തീരുമാനിച്ചത്. ഇറാന്‍ സംഖ്യത്തില്‍ പങ്കാളിയായിട്ടില്ല.

ലോകത്തെ അസ്വസ്ഥതകളും കുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കു സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്നായിരിക്കുംനിയന്ത്രണം. റിയാദില്‍ സംയുക്ത സൈന്യത്തിന്റെ ആസ്ഥാനം സ്ഥാപിക്കും. ഭീകരതക്കെതിരെ ഓരോ രാജ്യങ്ങള്‍ക്കും വെവ്വേറേയും സംയുക്തമായും പോരാട്ടം നടത്താന്‍ കഴിയുമെന്ന് സംയുക്ത സേനാപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.