റോഹിങ്ക്യൻ വിഷയം: അനുകൂല നടപടി സ്വീകരിക്കാന്‍ ആസിയാനിൽ സൂചിക്കു മേല്‍ സമ്മര്‍ദ്ദം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോഹിങ്ക്യൻ വിഷയം: അനുകൂല നടപടി സ്വീകരിക്കാന്‍ ആസിയാനിൽ സൂചിക്കു മേല്‍ സമ്മര്‍ദ്ദം 

റോഹിങ്ക്യൻ മുസ്ലിങ്ങളെ മ്യാന്മറിലേക്ക് തിരിച്ച് വിളിക്കാൻ പ്രസിഡന്റ് ഓങ് സാങ് സൂചിക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമേറുന്നു. ഫിലിപ്പിൻസിൽ നടക്കുന്ന ആസിയാൻ സമ്മേളനത്തിനിടെ യുഎന്‍ തലവനും അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറിയും ഓങ് സാങ് സൂചിയുമായി ചര്‍ച്ച നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മ്യാന്‍മാര്‍ പ്രസിഡന്റിനോട് റോഹിങ്ക്യൻ വിഷയം ചര്‍ച്ച ചെയ്തുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് റോഹിങ്ക്യൻ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ചുവരാന്‍ സാഹചര്യമൊരുക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ് നൊബേല്‍ ജേതാവായ സൂചിയോട് ആവശ്യപ്പെട്ടു. റോഹിങ്ക്യരുടെ മനുഷ്യാവകാശം, സുരക്ഷ, അന്തസ് എന്നിവ ഉറപ്പുവരുത്തുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലുള്ള ഊഷ്മളത ഊട്ടിയുറപ്പിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടെന്ന് യുഎന്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ സൂചിയുമായി നടത്തിയ ഫോട്ടോ പോസിനിടക്ക് റോഹിങ്ക്യൻ വിഷയം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് മറുപടി നല്‍കാന്‍ ഓങ് സാങ് സൂചി തയ്യാറായില്ല.