ഐ​എ​ന്‍​എ​ഫ് ഉ​ട​മ്പടി​യി​ല്‍ നി​ന്ന് റ​ഷ്യ പി​ന്മാ​റു​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ​എ​ന്‍​എ​ഫ് ഉ​ട​മ്പടി​യി​ല്‍ നി​ന്ന് റ​ഷ്യ പി​ന്മാ​റു​ന്നു

മോ​സ്കോ: റ​ഷ്യ ഐ​എ​ന്‍​എ​ഫ് ഉ​ട​മ്ബ​ടി​യി​ല്‍ ( ഇ​ന്‍റ്ര്‍​മീ​ഡി​യ​റ്റ് റേ​ഞ്ച് ന്യൂ​ക്ലി​യ​ര്‍ ഫോ​ഴ്സ​സ്) നി​ന്ന് പി​ന്മാ​റു​ന്നു. റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ര്‍​ജി ല​വോ​ര്‍​വാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ട​ത്. 

1987ലാ​ണ് സോ​വി​യ​റ്റ് യൂ​ണി​യ​നും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്. 

ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ന്നു​വെ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഷ്യ​യു​ടെ പി​ന്മാ​റ്റം. 

അ​ടു​ത്തി​ടെ ത​ങ്ങ​ള്‍ ക​രാ​റി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചി​രു​ന്നു. റ​ഷ്യ ക​രാ​ര്‍ ലം​ഘ​നം ന​ട​ത്തു​ന്നു​വെ​ന്നും 2014 മു​ത​ല്‍ ഇ​ത് ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​മേ​രി​ക്ക ക​രാ​റി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ ഒ​രു​ങ്ങി​യി​രു​ന്ന​ത്.