കുഞ്ഞു സൈനബയെ  പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൊലയാളിക്ക്  പാകിസ്താനില്‍ നാ​ല് വ​ധ​ശി​ക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുഞ്ഞു സൈനബയെ  പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൊലയാളിക്ക്  പാകിസ്താനില്‍ നാ​ല് വ​ധ​ശി​ക്ഷ

ഇ​സ്‌​ലാ​മാ​ബാ​ദ്:  ഏ​ഴു​വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൊലയാളിക്ക്  നാ​ല് വ​ധ​ശി​ക്ഷ. ക​സൂ​ര്‍ സ്വ​ദേ​ശി ഇ​മ്രാ​ന്‍ അ​ലി​യെ​യാ​ണ് (24) പാ​ക് ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി നാ​ല് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ കൊലപാതകമായിരുന്നു. പാക് ജനത ഒന്നടങ്കം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതോടെ പൊലീസിന് കുറ്റവാളിയെ പിടികൂടേണ്ട അവസ്ഥ വന്നിരുന്നു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി കുടുങ്ങിയത്. വ​ധ​ശി​ക്ഷ​യ്‌​ക്കൊ​പ്പം ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ഏ​ഴ് വ​ര്‍​ഷ​ത്തെ ത​ട​വി​നും കോ​ട​തി വി​ധി​ച്ചു.

32 ല​ക്ഷം പി​ഴ​യും കോ​ട​തി ചു​മ​ത്തി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം, തീ​വ്ര​വാ​ദം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ലാ​ഹോ​റി​ലെ ക​സൂ​ർ ജി​ല്ല​യി​ൽ ച​വ​റു​കൂ​ന​യി​ൽ​നി​ന്നാ​ണ് ഏ​ഴു​വ​യ​സു​കാ​രി​യാ​യ സൈ​ന​ബ അ​ൻ​സാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ നാ​ലു ദി​വ​സം മു​മ്പ് കാ​ണാ​താ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ​മാ​ന​മാ​യ 12 സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​തോ​ടെ പാ​ക്കി​സ്ഥാ​നി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നം ഇ​മ്രാ​ന്‍ അ​ലി​യി​ലേ​ക്ക് എ​ത്തി. കൊ​ല്ല​പ്പെ​ട്ട സൈ​ന​ബ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്നും ശേ​ഖ​രി​ച്ച ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ളും പ്ര​തി​യു​ടെ ഡി​എ​ൻ​എ സാ​മ്പി​ളു​ക​ളും ഒ​ന്നാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​മ്രാ​ന്‍ അ​ലി കു​ടു​ങ്ങി​യ​ത്.
 


Loading...
LATEST NEWS