സൌദി അറേബ്യയിലെ വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് സൂക്ഷിക്കല്‍ തൊഴിലാളിയുടെ അവകാശം

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൌദി അറേബ്യയിലെ വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് സൂക്ഷിക്കല്‍ തൊഴിലാളിയുടെ അവകാശം

ദമാം: സൌദി അറേബ്യയില്‍ ഏതു ഘട്ടത്തിലായാലും തൊഴിലുടമയ്ക്കു തന്റെ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ അവകാശമില്ല.വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് സൂക്ഷിക്കല്‍ തൊഴിലാളിയുടെ അവകാശമാണെന്നും ഇതിനു വിരുദ്ധമായി തൊഴിലുടമയ്ക്ക് തന്റെ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ അവകാശമില്ലെന്നും സൌദി തൊഴില്‍ മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിഭാഗം മേധാവി തയ്സീര് അല്‍ മുഫ്രിജ്. തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന തൊഴിലുടമക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളുമെന്നു അദ്ദേഹം വ്യക്തമാക്കി. പുതിയ തൊഴില്‍കരാര്‍ രേഖകളില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കല്‍ തൊഴിലാളിയുടെ അവകാശമാണന്നു സൂചിപ്പിക്കുന്നു. തൊഴിലാളികള്‍ ഒളിച്ചോടാതിരിക്കാനാണു തൊഴിലാളിയുടെ പാസ്പോര്‍ട്ട് തങ്ങള്‍ സുക്ഷിക്കുന്നതെന്നു കമ്പനികളുടെയും വ്യക്തികളുടെയും ന്യായീകരണം സ്വീകാര്യമല്ല.