ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ എത്തിക്കുമെന്ന് സൗദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ എത്തിക്കുമെന്ന് സൗദി

ന്യുഡല്‍ഹി: സൗദി അറേബ്യയില്‍ നിന്നും നവംബറില്‍ ഇന്ത്യയിലേക്ക് 40 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ അധികമായി എത്തും. ഇറാനുമായുള്ള എണ്ണ ഇടപാട് നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ഉപരോധത്തിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ എത്തിക്കാന്‍ സൗദി തീരുമാനിച്ചത്. 

നവംബര്‍ നാല് മുതലാണ് ഒപെക് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ഇറാനുമേലുള്ള അമേരിക്കയുടെ നിയന്ത്രണം വരുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാന്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇടപാട് നടത്തുന്നത് ഇന്ത്യയുമായാണ്. ഉപരോധം വരുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണയെടുപ്പ് നിര്‍ത്തുമെന്ന് പല റിഫൈനറികളും ഇതിനകം വ്യക്തമാക്കികഴിഞ്ഞു. 

റിലയന്‍സ് ഇന്‍സ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്, ഭാരത് പെട്രോളിയം കോര്‍പ്, മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നിവയാണ് സൗദിയില്‍ നിന്ന് അധികമായി 10 ലക്ഷം ബാരല്‍ വീതം എണ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. 
 


LATEST NEWS